അപ്പോളോ ഡിമോറ ആഡംബര ഹോട്ടല്‍ തിരുവനന്തപുരത്ത്

Web Desk |  
Published : Aug 19, 2016, 12:55 PM ISTUpdated : Oct 05, 2018, 02:38 AM IST
അപ്പോളോ ഡിമോറ ആഡംബര ഹോട്ടല്‍ തിരുവനന്തപുരത്ത്

Synopsis

തിരുവനന്തപുരം: അപ്പോളോ ബില്‍ഡേഴ്‌സിന്റെ അത്യാധുനിക ഹോട്ടലായ അപ്പോളോ ഡിമോറ ഹോട്ടല്‍ തിരുവനന്തപുരം തമ്പാനൂരില്‍ പ്രവര്‍ത്തനം തുടങ്ങി. ശശി തരൂര്‍ എം പിയും മേയര്‍ വി കെ പ്രശാന്തും ചേര്‍ന്ന് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എമാരായ വി എസ് ശിവകുമാര്‍, ഒ രാജഗോപാല്‍, മുന്‍ എം എല്‍ എ വി ശിവകുട്ടി എന്നിവര്‍ വിവിധ ഹാളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അപ്പോളോ ബില്‍ഡേഴ്‌സിന്റെ രണ്ടാമത്തെ ഹോട്ടല്‍ ഉടന്‍ കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ബിസിനസ് ക്ലാസ് ഹോട്ടലായ ഡിമോറയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ നാലു വന്‍ ഹാളുകളുണ്ട്. വേഗ ഡിമോറ എന്ന ബ്രാന്‍ഡില്‍ വെജിറ്റേറിയന്‍ ഹോട്ടലും ഡൈനിംഗ് ഹാളും ഇതിന്റെ ഭാഗമായി ഉണ്ട്. തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് ഒന്നര ഏക്കര്‍ സ്ഥലത്തായാണ് അപ്പോളോ ഡിമോറ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം
യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണം, കുതിച്ചുയര്‍ന്ന് ഇന്ധനവില