ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അരുൺ ജെയ്റ്റ്‍ലി

By Web DeskFirst Published Apr 1, 2017, 1:19 AM IST
Highlights

പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി. 2018ൽ വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയരുമെന്നും ജെയ്റ്റ്‍ലി പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ ബാങ്കായ ന്യൂ ഡെവലപ്‍മെന്‍റ് ബാങ്കിന്‍റെ വാര്‍ഷിക ഗവര്‍ണേഴ്സ് ബോര്‍ഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ആഗോള സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്നും ജെയ്റ്റ്‍ലി പറഞ്ഞു.

click me!