
ജിഎസ്ടിയിലെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് വ്യാപാരികൾക്ക് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ ഉറപ്പ്. ചരക്ക് സേവന നികുതിയിലെ റിട്ടേൺ തിരിച്ച് കിട്ടാൻ സർക്കാർ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന ആവശ്യപ്പെട്ട് വ്യാപാരികൾ ജെയ്റ്റ്‍ലിയെ കണ്ടു. ജിഎസ്ടി റിട്ടേൺ കിട്ടാൻ വൈകുന്നതിനാൽ പ്രതിസന്ധി നേരിടുകയാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഭാരവാഹികൾ ധനമന്ത്രിയെ അറിയിച്ചു. ഐജിഎസ്ടി ഏർപ്പെടുത്തിയത് മൂലം മറ്റ് രാജ്യങ്ങളിലെ കയറ്റുമതിക്കാരുമായി പിടിച്ച് നിൽക്കാനാവുന്നിലെന്ന് ധനമന്ത്രിയെ വ്യാപാരികൾ അറിയിച്ചു. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം തുണിത്തരങ്ങൾ, ടൈലുകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കയറ്റുമതിയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.