റിലയന്‍സിന് പിന്നാലെ അരുന്ധതി ഭട്ടാചാര്യയ്ക്ക് വിപ്രോയിലും ഉന്നതപദവി

Published : Oct 25, 2018, 06:09 PM IST
റിലയന്‍സിന് പിന്നാലെ അരുന്ധതി ഭട്ടാചാര്യയ്ക്ക് വിപ്രോയിലും ഉന്നതപദവി

Synopsis

അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അരുന്ധതിയെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറുടെ പദവിയില്‍ നിയമിച്ചിരുന്നു. 2019 ജനുവരി ഒന്നുമുതലാകും വിപ്രോയുടെ സ്വതന്ത്ര ഡയറക്ടറായി അവര്‍ ചുമതലയേല്‍ക്കുക.

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ മുന്‍ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയ്ക്ക് വിപ്രോയില്‍ ഉന്നത പദവിയില്‍ നിയമനം. വിപ്രോയുടെ സ്വതന്ത്ര ഡയറക്ടര്‍ കസേരയിലേക്കാണ് അരുന്ധതി എത്തുന്നത്. 

അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അരുന്ധതിയെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറുടെ പദവിയില്‍ നിയമിച്ചിരുന്നു. 2019 ജനുവരി ഒന്നുമുതലാകും വിപ്രോയുടെ സ്വതന്ത്ര ഡയറക്ടറായി അവര്‍ ചുമതലയേല്‍ക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള നിയമനത്തിനാണ് ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്. 

അരുന്ധതി ഭട്ടാചാര്യയ്ക്ക് സാമ്പത്തിക മേഖലയിലുളള അറിവും സാങ്കേതിക മേഖലയിലുളള വൈദഗ്ധ്യവും വിപ്രോയുടെ ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നും വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി അറിയിച്ചു. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍