സൗദി നിക്ഷേപസംഗമം:ആദ്യദിനം ഒപ്പിട്ടത് 5000 കോടി ഡോളറിന്‍റെ കരാറുകള്‍

By Web TeamFirst Published Oct 25, 2018, 2:56 AM IST
Highlights

റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ വിവിധ രാജ്യങ്ങളുമായി 25 വൻകിട പദ്ധതികളാണ് ഒപ്പുവെച്ചത്


റിയാദ്: സൗദിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍  വൻകിട പദ്ധതികളുമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നു.  ആദ്യ ദിനത്തിൽ  5000 ഡോളറിന്റെ കരാറുകളാണ് ഒപ്പു വച്ചത്. 

റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ വിവിധ രാജ്യങ്ങളുമായി 25 വൻകിട പദ്ധതികളാണ് ഒപ്പുവെച്ചത്.പെട്രോളിയം, പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ 5000 കോടിയിലേറെ ഡോളറിന്റെ കരാറുകകളിൽ ധനമന്ത്രി ഖാലിദ് അൽ ഫാലിഹ് ഒപ്പിട്ടു.

ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുമായാണ് കരാർ ഒപ്പിട്ടത്. രണ്ടാം ദിനമായ ഇന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംഗമത്തെ അഭിസംബോധന ചെയ്തു.

പാകിസ്ഥാൻ പ്രധാനമന്ത്രി അടക്കമുള്ള വിദേശ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വ്യവസായികളും കമ്പനി മേധാവികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ നാല്പതിലേറെ സെഷനുകളും ചർച്ചകളും ശില്പശാലകളും നടക്കും.മൂന്നു ദിവസത്തെ സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. 
 

click me!