ധനമന്ത്രി പ്രശംസിച്ച അരവിന്ദ് സുബ്രമണ്യത്തിന്റെ അഞ്ച് പ്രധാന നേട്ടങ്ങള്‍

By Web DeskFirst Published Jun 21, 2018, 4:10 PM IST
Highlights
  • അരവിന്ദ് സുബ്രമണ്യത്തിന്റെ അഞ്ച് പ്രധാന നേട്ടങ്ങള്‍

ദില്ലി: കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം സര്‍ക്കാരിന് രാജി സമര്‍പ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് രാജി വയ്ക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. അരവിന്ദ് സുബ്രമണ്യത്തിന്റെ രാജിക്ക് ശേഷം അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലത്തെ അഞ്ച് പ്രവര്‍ത്തനങ്ങളെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രശംസിക്കുകയും ചെയ്തു. ധനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ ആ അഞ്ച് കാര്യങ്ങള്‍ ഇതാണ്.
 
ജാം ആശയങ്ങള്‍: അരവിന്ദ് സുബ്രമണ്യത്തിന്റെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടന്നത് ജാമിലായിരുന്നുവെന്നാണ്  (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) ധനമന്ത്രിയുടെ നിഗമനം.

ഓണ്‍ലൈന്‍ എഡ്യൂക്കേഷണല്‍ പ്ലാറ്റ്‌ഫോം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്ന ഓണ്‍ലൈന്‍ കോഴ്‌സുകളായ "സ്വയം" അരവിന്ദിന്റെ ആശയമായിരുന്നു.

ഇരട്ട ബാലസ് ഷീറ്റ് പ്രശ്‌നം കണ്ടെത്തി: 2015-16 ബജറ്റിലെ പൊതുപദ്ധതി അടങ്കലുമായി ബന്ധപ്പെട്ട് ഇരട്ട ബാലസ് ഷീറ്റ് പ്രശ്‌നം കണ്ടെത്തിയത് അദ്ദേഹമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക സര്‍വേകളുടെ തയ്യാറാക്കല്‍: ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന പഠന രേഖ ഇന്നും സാമ്പത്തിക സര്‍വേകളാണ്. സര്‍വേകള്‍ തയ്യാറാക്കുന്നതില്‍ അരവിന്ദ് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അവസാനം തയ്യാറാക്കിയ സര്‍വേ 117 രാജ്യങ്ങളില്‍ നിന്നുളള 15 മില്യണ്‍ ആളുകളാണ് വായിച്ചത്. 

റവന്യൂ ന്യൂട്രല്‍ റേറ്റ് റിപ്പോര്‍ട്ട്: ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന റവന്യൂ ന്യൂട്രല്‍ റേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് അരവിന്ദാണ്. 

click me!