
പണമുള്ള എടിഎം തേടിയുള്ള പാച്ചിൽ നിർത്തി ഇനി ഉത്രാടപ്പാച്ചിലിലേക്ക് കടക്കാം. കാലിയായ എടിഎമ്മുകളിൽ ബാങ്ക് അധികൃതർ പണം നിക്ഷേപിച്ചു. ബാങ്ക് ചുമതലപ്പെടുത്തിയ ഏജൻസികളും എടിഎമ്മുകളിൽ പണം നിറയ്ക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ബാങ്കുകളുടെ നടപടി.
ബക്രീദിന് തൊട്ട് പിന്നാലെ ഓണം അവധി കൂടി എത്തിയതോടെ മൂന്ന് ദിവസം കൂടി ബാങ്കുകൾ അടിഞ്ഞ് കിടക്കും. ഓണക്കച്ചവടം വിപണിയിൽ പൊടിപൊടിക്കുന്നതിനാൽ മണിക്കൂറുകൾക്കുള്ളിൽ എടിഎമ്മുകൾ വീണ്ടും കാലിയാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത് തീരുന്ന മുറയ്ക്ക് എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനാണ് ബാങ്കുകളുടെ തീരുമാനം. പൊതുഅവധി ദിവസങ്ങളിൽ ബാങ്കുകൾ തുറക്കുന്നതിനുള്ള അനുമതിയും റിസർവ് ബാങ്കിൽ നിന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകൾ നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.