നോട്ട് ക്ഷാമത്തിന് പിന്നാലെ എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് കള്ളനോട്ട്

By Web DeskFirst Published Apr 23, 2018, 7:07 PM IST
Highlights
  • നോട്ട് ക്ഷാമത്തിന് പിന്നാലെ എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് കള്ളനോട്ട് 
  • യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നാണ് വ്യാപകമായ രീതിയില്‍ കള്ളനോട്ടുകള്‍ ലഭിക്കുന്നത്

ലക്നൗ: നോട്ട് ക്ഷാമത്തിന് പിന്നാലെ എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് കള്ളനോട്ട്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് കള്ളനോട്ടുകള്‍ എന്നാണ് പരാതി. ബറേലിയിലെ സുഭാഷ്‍നഗറിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നാണ് വ്യാപകമായ രീതിയില്‍ കള്ളനോട്ടുകള്‍ ലഭിക്കുന്നത്. 500 രൂപയുടെ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. 

പുതിയ 500 രൂപ നോട്ടിനോട് ഏറെ സാമ്യം ഉള്ള നോട്ടുകളാണ് ലഭിച്ചതില്‍ ഏറിയ പങ്കും. ഒരാള്‍ക്ക് മാത്രമല്ല ഇത്തരത്തില്‍ നോട്ട് ലഭിച്ചത്. നിരവധി പേര്‍ക്ക് കള്ളനോട്ട് ലഭിച്ചെന്നാണ് പരാതി. എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ കള്ളനോട്ട് കിട്ടുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. 

എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളോട് സംഭവത്തില്‍ വിശദീകരണം ചോദിക്കുമെന്ന് ബാങ്ക് അധികൃതര്‍ വിശദമാക്കി. ഞായറാഴ്ച മുതലാണ് ഇത്തരത്തില്‍ വ്യാജനോട്ടുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതെന്നാണ് സമീപവാസികള്‍ പരാതിപ്പെടുന്നത്. ബാങ്കില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതി. 

click me!