എടിഎമ്മുകള്‍ കാലി; യഥാര്‍ത്ഥ കാരണം എഫ്.ആര്‍.ഡിഐ ബില്‍

Web Desk |  
Published : Apr 17, 2018, 02:20 PM ISTUpdated : Jun 08, 2018, 05:51 PM IST
എടിഎമ്മുകള്‍ കാലി; യഥാര്‍ത്ഥ കാരണം എഫ്.ആര്‍.ഡിഐ ബില്‍

Synopsis

 കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചത് തിരിച്ചടിയായി പിന്‍വലിക്കാന്‍ കാരണം എഫ്.ആര്‍.ഡിഐ ബില്‍ ബില്‍ യാഥാര്‍ത്ഥ്യമായാല്‍ ബാങ്ക് നിക്ഷേപത്തിന് സുരക്ഷയില്ലെന്ന് പ്രചരണം

മുംബൈ: കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള  എഫ്ആര്‍ഡിഐ ബില്ലാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഈ നിയമം വരുന്നതോടെ ബാങ്ക് നിക്ഷേപത്തിന്‍റെ സുരക്ഷ നഷ്ടപ്പെടുത്തുമെന്ന  ആശങ്കയിൽ നിക്ഷേപങ്ങൾ വ്യാപകമായ പിൻവലിക്കപ്പെട്ടെന്നാണ് വിലയിരുത്തൽ. ബാങ്കുകളില്‍ നിക്ഷേപമായി കിടക്കുന്ന കോടിക്കണക്കിന് രൂപ പ്രതിദിനം നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍ വലിക്കുകയാണ്. 

പുതിയ നിക്ഷേപമെന്നും തിരിച്ചെത്തുന്നില്ല. എഫ്. ആര്‍. ഡിഎ ബില്‍ പാര്‍ലമെന്‍റ്  പാസ്സാക്കുന്നതോടെ ബാങ്ക് നിക്ഷേപത്തിന്‍റെയും സുരക്ഷ ഇല്ലാതാകുമെന്ന പ്രചരണമാണ് ആ അസാധാരണ സാഹചര്യം ഉണ്ടാക്കിയത്. നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കുന്നതോടെ ബാങ്കുകളും പ്രതിസന്ധിയിലാകുകയാണ്. എടിഎമ്മുകളില്‍ നിറക്കുന്ന പണവും വേഗം കാലിയാകുകയാണ്. ഓള്‍ ഇന്ത്യ എംപ്ലോയീസ്  ഫെഡറേഷന്‍ കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം  കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു

പ്രധാന നഗരങ്ങളില്‍ വരെ ഇതു മൂലം  നോട്ട് ക്ഷാമം  ഉണ്ടായിട്ടുണ്ട്. നവ മാധ്യമങ്ങള്‍ വഴിയാണ്  എഫ്ആര്‍ഡിഐ ബില്ലിനെതിരെ പ്രചരണം നടക്കുന്നത്
നിലവിൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന് റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഡിഐസിജിസി ഒരു ലക്ഷം രൂപ വരെ ഗ്യാരന്‍റി നല്‍കുന്നുണ്ട്. അതായത് ബാങ്ക് തകർന്നാലും ഒരു ലക്ഷം രൂപ വരെ ഡിഐസിജിസിനിക്ഷേപകന് നൽകും.

എഫ്ആർഡിഐ വന്നാൽ ഡിഐസിജിസിനിർത്തലാക്കും. പുതുതായി രൂപീകരിക്കുന്ന റെലസ്യൂഷൻ കോർപ്പറേഷനായിരിക്കും പുതിയ ചുമതല. ഇത് ബാങ്കുകളിലെ പണത്തിന്‍റെ സുരക്ഷ ഇല്ലാതാക്കുമെന്നാണ് ആരോപണം.   ആ ആശങ്കയാണ് ബാങ്കുകളിലെ നോട്ട് ക്ഷാമത്തിന് വഴി വച്ചത്. 5 ലക്ഷം കോടി യുടെ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വിനിമയത്തിന് എത്തിച്ചിരുന്നുവെങ്കിലും 2000 രൂപ നോട്ടുകളാണ് ഈ മേഖലയില്‍ ഇപ്പോള്‍ ഒട്ടും ലഭ്യമല്ലാത്തത്. 

നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ബാങ്കുകള്‍ സേവന നിരക്കുകള്‍ ഈടാക്കി തുടങ്ങിയതും തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണ്ണാടകയടക്കമുള്ള മറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍  നിലവില്‍ പ്രതിസന്ധിയില്ല. കേരളത്തില്‍ പ്രസിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ചുരുക്കം ചില പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളില്‍ മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ കറന്‍സി ക്ഷാമം അനുഭവപ്പെടുന്നത്

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ