തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ

By Web DeskFirst Published Dec 15, 2016, 10:28 AM IST
Highlights

ഒരു മാസത്തിനകം പിഴ അടയ്ക്കണമെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ലളിത് നാരായണ്‍ വിധിച്ചു. മറ്റ് സ്ഥലങ്ങളില്‍ വിവിധ കമ്പനികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ പത‍ഞ്ജലിയുടെ സ്വന്തം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ചു എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് വിറ്റതെന്ന് കോടതി കണ്ടെത്തി. ഇതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2012ല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കടുകെണ്ണ, പൈനാപ്പിള്‍ ജാം, കടലമാവ്, തേന്‍ എന്നീ ഉല്‍പ്പന്നങ്ങളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

 

click me!