ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

Web Desk |  
Published : Feb 27, 2017, 06:54 PM ISTUpdated : Oct 05, 2018, 03:10 AM IST
ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

Synopsis

ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് സമരം. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു.

തൊഴില്‍ പുറംകരാര്‍ വത്കരണം അവസാനിപ്പിക്കുക, കിട്ടക്കാടം വരുത്തുന്ന വമ്പമാര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുക, നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അധികസമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ കീഴിലുള്ള ഒമ്പതോളം യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. അതേസമയം ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പ്രമുഖ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ സമരം ഇടപാടുകളെ ബാധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല. പുതുതലമുറ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കും. മാസവസാന ദിനത്തിലെ ജീവനക്കാരുടെ പണിമുടക്ക് ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!