
പ്രൊപ്പൈറ്റര്‍ഷിപ്പിലുള്ള വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലെങ്കില്‍ക്കൂടിയും ആധാര്‍ ഉപയോഗിച്ച് ഇസിഗ്‌നേച്ചര്‍ ചെയ്യാവുന്നതാണ്. ഇതിനായുള്ള സൗകര്യം ജിഎസ്ടി പോര്‍ട്ടലില്‍ത്തന്നെ ലഭ്യമാണ്. ജിഎസ്ടി രജിസ്‌ട്രേഷന്‍ സംശയനിവാരണത്തിനായി പുതിയ ടെലഫോണ്‍ നമ്പറുകള്‍ നിലവില്‍ വന്നു. ബിഎസ്എന്നില്‍ 0471155300എന്ന നമ്പറിലും മറ്റ് എല്ലാ നെറ്റ് വര്‍ക്കുകളിലും 04712115098 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്തെ രണ്ടര ലക്ഷം വരുന്ന വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യേണ്ടതാണ്.
ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്‌സൈറ്റില്‍ (www.keralataxes.gov.in)വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കെവാറ്റിസിലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍ കെവാറ്റിസില്‍ ജിഎസ്ടി എന്റോള്‍മെന്റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കുന്നു. തുടര്‍ന്ന് www.gst.gov.inഎന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ജിഎസ്ടി പോര്‍ട്ടലില്‍ താല്‍ക്കാലിക യൂസര്‍ഐഡിയും പാസ്‌വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക.
തുടര്‍ന്ന് ഡാഷ്‌ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരെഞ്ഞെടുത്ത് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തുക. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നതാണ്. എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്‌കാന്‍ ചെയ്ത് ജിഎസ്ടി ഓണ്‍ലെന്‍ സംവിധാനത്തില്‍ നല്‍കേണ്ടത് അനിവാര്യമാണ്.
വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാവിധ സംശയ നിവാരണവും ഹെല്‍പ്പ് ഡെസ്‌ക് മുഖേന നിര്‍വഹിക്കാവുന്നതാണ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.