
ദില്ലി: ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്കിനെ തുടർന്ന് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമായി. വേതന വർധന ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് സമരം.
പൊതുമേഖല-സ്വകാര്യ ബാങ്കുകളുടെ ശാഖകളൊന്നും തുറന്നിട്ടില്ല. എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. പണിമുടക്കിന്‍റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരക്കാർ മാർച്ച് നടത്തി. ശമ്പളദിനമായതിനാല്‍ കൂടുതല്‍ പണം എത്തിച്ചില്ലെങ്കില്‍ എടിഎമ്മും കാലിയാകുമെന്നും ആശങ്കയുണ്ട്
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.