വ്യാജ പ്രചരണം; കോഴിയിറച്ചി വില്‍പ്പനയില്‍ വന്‍ ഇടിവ്

Web Desk |  
Published : May 30, 2018, 02:27 PM ISTUpdated : Jun 29, 2018, 04:22 PM IST
വ്യാജ പ്രചരണം; കോഴിയിറച്ചി വില്‍പ്പനയില്‍ വന്‍ ഇടിവ്

Synopsis

 നിപ്പാ വൈറസെന്ന വ്യാജ പ്രചാരണം  കോഴി വിൽപ്പനയിൽ വൻ ഇടിവെന്ന് വ്യാപാരികൾ  സന്ദേശത്തിന്‍റെ ഉറവിടം തേടി പൊലീസ്

കോഴിയിറച്ചിയിലൂടെ നിപ്പാ വൈറസ് പടരുമെന്ന വ്യാജ സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇറച്ചി വിൽപ്പനയിൽ വൻ ഇടിവ്. 40 ശതമാനത്തിനു മുകളിൽ വിൽപ്പനയിൽ കുറവുണ്ടായെന്നാണ്  വ്യാപാരികൾ പറയുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ കേസ്സെടുത്തെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.

നിപ്പാ വൈറസ് കോഴിയിലൂടെ പടരുമെന്ന വ്യാജ സന്ദേശം രണ്ട് ദിവസം മുൻപാണ് വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഡിഎംഒ യുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു  വ്യാജ സന്ദേശം.ഇതേ തുടർന്ന് ആളുകൾ കോഴി ഇറച്ചി വാങ്ങാൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

കോഴിവിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും വിലയിൽ കുറവുണ്ടായിട്ടില്ല.വ്യാജ  സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡിഎം.ഒയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ്സെടുത്തു. കോഴി വ്യാപാരികളും ജില്ലാ പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്നാണ് സന്ദേശം പ്രചരിച്ചെന്ന് പൊലീസ് അറിയിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ വിളിച്ച് ചോദ്യം ചെയ്തെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല.നിപ്പാ വൈറസ് സ്ഥിരീകരിക്കപ്പെട്ടത് പഴ വിപണിയെയും നേരത്തെ സാരമായി ബാധിച്ചിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില