വീണ്ടും വരുന്നു ബാങ്ക് പണിമുടക്കുകള്‍; എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും

By Web TeamFirst Published Dec 19, 2018, 9:27 AM IST
Highlights

ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്. പ്രധാനമായും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഡിസംബര്‍ 21 ലെ പണിമുടക്ക്. 

ദില്ലി: അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ട് ബാങ്ക് പണിമുടക്കുകളാണ് പൊതുജനങ്ങളെ കാത്തിരിക്കുന്നത്. ഡിസംബര്‍ 21 ന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനും ഡിസംബര്‍ 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമാണ് പണിമുടക്കുന്നത്. 

ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്. പ്രധാനമായും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഡിസംബര്‍ 21 ലെ പണിമുടക്ക്. 

ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ഇടയ്ക്ക് പണിമുടക്ക് ദിവസങ്ങള്‍, നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച എന്നിവ വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടാന്‍ സാധ്യതയുണ്ട്. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാങ്ക് പണിമുടക്ക് ബാധിച്ചേക്കും.
 
click me!