ഏപ്രില്‍ ഒന്നുവരെ ബാങ്കുകളുടെ അവധി റദ്ദാക്കിയതില്‍ പ്രതിഷേധം

Published : Mar 26, 2017, 12:47 PM ISTUpdated : Oct 05, 2018, 12:43 AM IST
ഏപ്രില്‍ ഒന്നുവരെ ബാങ്കുകളുടെ അവധി റദ്ദാക്കിയതില്‍ പ്രതിഷേധം

Synopsis

ദില്ലി: സര്‍ക്കാറിലേക്കുള്ള നികുതി സ്വീകരിക്കല്‍ നടപടികള്‍ സുഗമമാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഉത്തരവിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് രംഗത്തെത്തിയത്.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരാഴ്ച അവശേഷിക്കെ സര്‍ക്കാര്‍ ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്ക് ശാഖകള്‍ എല്ലാ ദിവസവും തുറന്നിരിക്കണമെന്ന നിര്‍ദ്ദേശം അനാവശ്യമാണെന്നാണ് ബാങ്ക് ജീവനക്കാരുടെ പക്ഷം. ഈ മാസം 25 മുതല്‍ 31 വരെയാണ് ബാങ്കുകളുടെ അവധി ദിനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നാല് പ്രവൃത്തി ദിനങ്ങള്‍ തന്നെ നികുതി സ്വീകരിക്കാന്‍ പര്യാപ്തമാണ്. അവധി നിഷേധിക്കുക വഴി നവരാത്രി ഉള്‍പ്പെടയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയില്ലെന്നും ഇത് മതപരമായ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും ബാങ്ക് ജീവനക്കാരുടെ സംഘടന, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന് അയച്ച കത്തില്‍ പറയുന്നു.

അവധി ദിനങ്ങളിലും ബാങ്കുകള്‍ നികുതി ശേഖരിക്കമെന്ന അറിയിപ്പ് വെള്ളിയാഴ്ച രാത്രി വൈകി പുറപ്പെടുവിച്ചതിനാല്‍ രാജ്യത്തെ പല സ്ഥലങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യമായ നികുതി വരവ് ഉണ്ടായിട്ടില്ല. ജനങ്ങളിലേക്ക് ഇത് സംബന്ധിച്ച അറിയിപ്പ് വേണ്ട രീതിയില്‍ എത്തിക്കാനും കഴിഞ്ഞില്ല. സര്‍ക്കാറിന്റെ നികുതി ശേഖരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്കിന്റെ വിഭാഗങ്ങളും ഏപ്രില്‍ ഒന്നുവരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ട്രംപിനെ പൂട്ടാനുള്ള വജ്രായുധം, ഇതുവരെ ഉപയോഗിക്കാത്ത ആ നിയമം; അമേരിക്കന്‍ പ്രവചന വിപണിയില്‍ ചൂടേറിയ ചര്‍ച്ചകള്‍
'മൈലാഞ്ചി മൊഞ്ചു' കെടുന്നു; യുദ്ധക്കെടുതിയില്‍ വാടി രാജസ്ഥാനിലെ മൈലാഞ്ചി വിപണി, ഉണ്ടായത് കോടികളുടെ നഷ്ടം