ബാങ്കുകളില്‍ ജീവനക്കാരും ഇടപാടുകാരുമില്ല; മിക്ക എ.ടി.എമ്മുകളിലും പണമില്ല

Published : Nov 28, 2016, 07:57 AM ISTUpdated : Oct 04, 2018, 11:49 PM IST
ബാങ്കുകളില്‍ ജീവനക്കാരും ഇടപാടുകാരുമില്ല; മിക്ക എ.ടി.എമ്മുകളിലും പണമില്ല

Synopsis

ഹർത്താലിൽ നിന്ന് ബാങ്കുകളെ ഒഴിവാക്കിയതായി എൽ.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ വാഹന സൗകര്യമില്ലാത്തതിനാൽ മിക്ക ബാങ്കുകളിലും പല ജീവനക്കാർക്കും എത്താനായില്ല. എത്തിയ ജീവനക്കാരെക്കൊണ്ട്  ഇടപാടുകാരുടെ ആവശ്യങ്ങൾ പരിഹരിക്കനായിരുന്നു ശ്രമം. കഴിഞ്ഞ ദിവസത്തെ അത്രയും തിരക്ക് ഇന്ന് ബാങ്കുകളില്ല. എങ്കിലും ഇടപാടുകാര്‍ എത്തുന്നുണ്ട്. പഴ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം അവസാനിപ്പിച്ചതിനാല്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും പണമയക്കാനുമാണ് കൂടുതൽ പേരും എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ മിക്ക എ.ടി.എമ്മുകളും ഇന്ന് കാലിയാണ്. നിറയ്ക്കാൻ സംവിധാനങ്ങളില്ല. ബാങ്കുകളോട് ചേർന്നുളളവയിൽ മാത്രമാണ് കുറച്ചെങ്കിലും പണമുളളത്. കഴിഞ്ഞ രണ്ടുദിവസം ബാങ്ക് അവധി ആയിരുന്നതിനാൽ മിക്ക എ.ടി.എമ്മുകളും ഇന്നലത്തന്നെ കാലിയായിരുന്നു. നാളെ ബാങ്കുകൾ തുറന്നാലേ ഇനി എ.ടി.എമ്മുകളിൽ പണം വരൂ. തുടര്‍ച്ചയായി രണ്ട് അവധികള്‍ക്ക് ശേഷം ഇന്നത്തെ ഹര്‍ത്താലിനും ഒടുവില്‍ നാളെ പൊതുവേ നല്ല തിരക്കായിരിക്കുമെന്നും ജീവനക്കാർ പറയുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!