ഭവന, വാഹന വായ്പകള്‍ക്ക് പലിശ ഉയര്‍ത്താനൊരുങ്ങി ബാങ്കുകള്‍

By Web DeskFirst Published Jan 22, 2018, 1:45 PM IST
Highlights

മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ ഭവന, വാഹന വായ്പകള്‍ക്ക് പലിശ ഉയര്‍ത്താനൊരുങ്ങുന്നു.  അഞ്ച് മുതല്‍ പത്തുവരെ ബേസിസ് പോയന്റുകളുടെ വര്‍ദ്ധനവാണ് ഉടന്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.  2016 ഏപ്രിലില്‍  എം.സി.എല്‍.ആര്‍ അടിസ്ഥാനമാക്കി  വായ്പ നിരക്ക് നിശ്ചയിച്ചു തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഭവന, വാഹന വായ്പാ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത്. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വര്‍ധന നടപ്പാക്കിക്കഴിഞ്ഞു.  

നിക്ഷേപത്തിന്റെ പലിശയില്‍ 50 ബേസിസ് പോയന്റ് വര്‍ധന വന്നതിനാലാണ് ചുരുങ്ങിയകാലത്തേയ്‌ക്കെങ്കിലും അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്‌ക്കലിന് അടുത്തകാലത്തൊന്നും ആര്‍ബിഐ തയ്യാറാകുകയുമില്ല. അതുകൊണ്ടുതന്നെ താഴ്ന്നുകൊണ്ടിരുന്ന വായ്പ പലിശകള്‍ കുറച്ചുകാലത്തേയ്‌ക്കെങ്കിലും ഉയരുമെന്ന് ഉറപ്പായി.

click me!