
തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌ക്കോയില്‍ റിക്കോര്‍ഡ് മദ്യ വില്‍പ്പന. 38 കോടി 13 ലക്ഷം രൂപയുടെ മദ്യമാണ് ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 34 കോടി 46ലക്ഷം രൂപയുടെ വില്‍പനയായിരുന്നു നടന്നത്. 3.67 കോടി രൂപയുടെ വര്‍ധന.
മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ മദ്യവില്‍പന നടന്നിരുന്നത് ഇരിങ്ങാലക്കുട,ചാലക്കുടി, കരുനാഗപ്പള്ളി ബെവ്‌കോ കേന്ദ്രങ്ങളില്‍ ആയിരുന്നെങ്കില്‍ ഇക്കുറി വില്‍പനയില്‍ മുന്നില്‍ പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടം ബെവ്‌കോ ഔട്ട്‌ലെറ്റാണ്.52.03 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റത്. നെടുമ്പാശ്ശേരി- 51.16, ചങ്ങനാശ്ശേരി- 51.01,ചാലക്കുടി- 40.90 എന്നിവയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു ബെവ്‌കോ കേന്ദ്രങ്ങള്‍.
ഡിസംബര്‍ 22 മുതല്‍ 25വരെയുള്ള നാല് ദിവസം കൊണ്ട് 195.25 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിനങ്ങളിലെ വില്‍പ്പന 167 കോടി 31 ലക്ഷം രൂപയുടേതായിരുന്നു. ഈ നാല് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ക്രിസ്മസ് തലേന്നാണ് (49 കോടി 20 ലക്ഷം).കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധിക വില്‍പ്പനയാണ് ഇക്കുറി നടന്നതെന്ന് ബെവ്‌ക്കോ എംഡി എച്ച്.വെങ്കിടേഷ് പറയുന്നു. മദ്യത്തിന്റെ വില കൂട്ടിയതും വരുമാനം വര്‍ധിക്കാനിടയായി. ബെവ്‌കോയുടെ 260 ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് ഇപ്പാള്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.