പ്രളയമെടുത്ത വയനാടന്‍ നെല്‍പ്പാടങ്ങള്‍ കണ്ണീരില്‍; കാര്‍ഷിക മേഖലയിലെ നഷ്ടം ലക്ഷങ്ങള്‍

By Web TeamFirst Published Sep 5, 2018, 9:43 AM IST
Highlights

പലയിടത്തും മണലടിഞ്ഞ് കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുളളത്.

കോഴിക്കോട്: വയനാട് പനമരം പുഴയുടെ തീരത്ത് ആയിരത്തിലധികം ഏക്കർ നെല്‍കൃഷി പ്രളയത്തില്‍ നശിച്ചു. പലയിടത്തും മണലടിഞ്ഞ് കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുളളത്. വായ്പയെടുത്ത നിരവധി കർഷകരാണ് ഇവിടെ പ്രതിസന്ധി നേരിടുന്നത്.

പനമരം പുഴയുടെ തീരത്ത് 29 പാടശേഖര സമിതികളാണുള്ളത്. ഇതില്‍ 25 സമിതികളുടെയും കൃഷി നശിച്ചു. ആയിരത്തി ഇരുനൂറിലേറെ കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാര്‍ കാര്യമായി സഹായിക്കുന്നില്ലെന്ന പരാതിയുമായി കര്‍ഷകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. 

നീര്‍വാരം കല്ലൂവയല്‍ പ്രദേശത്തെ 100 ഏക്കറിലധികം പാടവും പൂര്‍ണ്ണമായും മണല്‍ വന്നുനിറഞ്ഞു. പലയിടത്തും മണ്ണ് കുത്തിയോലിച്ചതിനാല്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ നാലടിയിലധികം മണ്ണ് ഒലിച്ചുപോയി. ഇതോടെ വയനാട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ നഷ്ടം ലക്ഷങ്ങളായി.

click me!