ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം വാങ്ങണമെന്ന് ബിഐഎസ്

By Web TeamFirst Published Nov 7, 2018, 7:35 AM IST
Highlights

സ്വര്‍ണ്ണം വാങ്ങുന്നവര്‍ ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ബിഐഎസ് അറിയിച്ചു. ഹാള്‍മാര്‍ക്കിന്‍റെ പ്രത്യേകതകളെപ്പറ്റി 'ഹാള്‍മാര്‍ക്ക് മേക്സ് ഇറ്റ് ഗോള്‍ഡ്' എന്ന പേരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബ്യൂറോ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

തിരുവനന്തപുരം: രാജ്യത്ത് ഉത്സവകാലം പുരോഗമിക്കുന്നതിനിടെ സ്വര്‍ണ്ണം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കാന്‍ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ്). സ്വര്‍ണ്ണം വാങ്ങുന്നവര്‍ ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ബിഐഎസ് അറിയിച്ചു. ഹാള്‍മാര്‍ക്കിന്‍റെ പ്രത്യേകതകളെപ്പറ്റി 'ഹാള്‍മാര്‍ക്ക് മേക്സ് ഇറ്റ് ഗോള്‍ഡ്' എന്ന പേരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബ്യൂറോ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഉപയോക്താക്കള്‍ സ്വര്‍ണ്ണത്തിന്‍റെ വിശ്വാസ്യയതയും ഉറപ്പാക്കുന്ന ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം മാത്രം ഉത്സവകാലത്ത് വാങ്ങണമെന്ന് ബിഐഎസ് ആഹ്വാനം ചെയ്യുന്നതെന്ന് ബിഐഎസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എച്ച് എല്‍ ഉപേന്ദര്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ 24,000 രജിസ്ട്രേഡ് ജ്വല്ലറികളും 700 ബിഐഎസ് അംഗീകൃത ഹാള്‍മാര്‍ക്കിംഗ് സെന്‍ററുകളുമുണ്ട്.

click me!