പട്ടിണി രഹിത ലോകത്തിനായി മുന്നിട്ടിറങ്ങി ആലിബാബ

By Web TeamFirst Published Nov 6, 2018, 10:19 PM IST
Highlights

ഡാറ്റാ ഇന്‍റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയിലെ ഇന്നൊവേറ്റീവ് ടെക്നോളജിയുടെ സഹായത്തോടെ വിശപ്പിനെതിരെ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ആലിബാബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സണ്‍ ലിജുന്‍ അറിയിച്ചു.

ദില്ലി: ചൈനീസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആലിബാബ പട്ടിണി രഹിത ലോകം യാഥാര്‍ത്ഥ്യമാക്കാനുളള യുഎന്‍ പരിശ്രമങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. യുഎന്‍ പ്രോഗ്രാമായ യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായാണ് (ബ്ലൂഎഫ്പി) ആലിബാബ സഹകരിക്കുക. 

വിശപ്പിനെതിരെ പോരാടുകയും ആഗോളതലത്തില്‍ പട്ടിണി നിരക്ക് കുറയ്ക്കുകയുമാണ് ആലിബാബയുടെയും ഡബ്ലൂഎഫ്പിയുടെയും പൊതു ലക്ഷ്യം. ഡാറ്റാ ഇന്‍റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയിലെ ഇന്നൊവേറ്റീവ് ടെക്നോളജിയുടെ സഹായത്തോടെ വിശപ്പിനെതിരെ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ആലിബാബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സണ്‍ ലിജുന്‍ അറിയിച്ചു. 

ഡബ്ലൂഎഫ്പിയുമായി സഹകരിച്ച് ആലിബാബ ആഗോളതലത്തില്‍ പട്ടിണി നിലവാരം നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ 'വേള്‍ഡ് ഹംഗര്‍ മാപ്പ്' പുറത്തിറക്കും. ഇതോടെ 2030 ഓടെ ലോകത്തെ പട്ടിണിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാനുള്ള ലക്ഷ്യം നേടിയെടുക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 

click me!