13.65 കോടിയുടെ കള്ളപ്പണം പിടിച്ചു; 2.60 കോടിയും പുതിയ നോട്ടുകള്‍

By Web DeskFirst Published Dec 11, 2016, 8:16 AM IST
Highlights

കള്ളപ്പണം കണ്ടെത്തുന്നതിനായി ദില്ലിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 13.65 കോടി രൂപ പിടിച്ചെടുത്തു. ഗ്രേറ്റര്‍ കൈലാഷിലെ ടി&ടി എന്ന സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന പണമാണ് കണ്ടെത്തിയത്. ഇതില്‍  2.60 കോടിയും പുതിയ നോട്ടുകളാണ്. ബാക്കി പിന്‍വലിക്കപ്പെട്ട പഴയ നോട്ടുകളും. സ്ഥാപന ഉടമായായ റോഹിത് ടംണ്ടനു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത നോട്ടുകള്‍ ആദായ നികുതി വകുപ്പിന് കൈമാറി.
 

click me!