ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ: ആശങ്കയിൽ ടെക്കികള്‍

Published : May 17, 2017, 07:51 AM ISTUpdated : Oct 04, 2018, 11:39 PM IST
ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ: ആശങ്കയിൽ ടെക്കികള്‍

Synopsis

ബംഗലൂരു: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കമ്പനികൾ  കൂട്ടപ്പിരിച്ചുവിടൽ തുടങ്ങിയതോടെ ഐ ടി മേഖലയിലെ ജീവനക്കാർ കടുത്ത ആശങ്കയിൽ.  മുപ്പത് ശതമാനം മലയാളി ജീവനക്കാരുളള ബംഗളൂരുവിലെ ഐ ടി രംഗത്ത് മാത്രം അരലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കമ്പനികൾ പുതിയ നിയമനങ്ങൾ നടത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

രണ്ട് വർഷത്തിനിടെ രാജ്യത്ത് ഐ ടി മേഖലയിലെ തൊഴിൽ അവസരങ്ങൾ പകുതിയായി കുറഞ്ഞെന്ന കണക്കുകൾക്കിടെയാണ് കൂട്ടപ്പിരിച്ചുവിടലിന്‍റെ ആശങ്കയും ഉയരുന്നത്.വൻകിട കമ്പനികളടക്കം ജീവനക്കാരോട് രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടുകഴിഞ്ഞു.

എട്ട് വർഷത്തിൽ കൂടുതൽ സർവീസുളളവർ വരെ ഭീഷണിയിലാണ്.പതിനഞ്ച് ലക്ഷം പേർ പണിയെടുക്കുന്ന ബംഗളൂരുവിലെ ഐടി രംഗത്ത് മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടു. മുൻ വർഷങ്ങളേക്കാൾ പുതിയ അവസരങ്ങൾ കുറവായത് തന്നെ ഇത്തവണ ആശങ്കയേറുന്നതിന് പ്രധാന കാരണം.

നഷ്ടക്കണക്കാണ് പിരിച്ചുവിടലിന് കാരണമായി കമ്പനികൾ നിരത്തുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ എച്ച് വൺ ബി വിസ നിയന്ത്രണവും ഓട്ടോമേഷനും പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്.അമേരിയക്കടക്കമുളള രാജ്യങ്ങൾ തദ്ദേശീയവത്കരണത്തിന് ഊന്നൽ നൽകുന്നതും തിരിച്ചടിയാകും.

എല്ലാ വർഷവും മാർച്ച് മുതൽ ജൂൺ വരെയുളള മാസങ്ങളിൽ പ്രവർത്തനം വിലയിരുത്തി ഐ ടി കമ്പനികൾ ജീവനക്കാരെ പുറത്താക്കാറുണ്ട്.എന്നാൽ ഇത്തവണ പുതിയ തൊഴിലവസരങ്ങൾ നന്നേ കുറഞ്ഞതുണ്ടാക്കുന്ന പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുളളൂ.


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ