
പെന്‍ഷനുകള്‍ ബാങ്കുവഴിയാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കും. ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ആരോഗ്യ ഇന്‍ഷൂറന്‍സിന് 1000 കോടി രൂപ നീക്കിവയ്‌ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടപ്രശ്നം പൂര്‍ണമായി പരിഹരിക്കും. കാരുണ്യചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റു . വീടൊന്നിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി സഹകരണബാങ്കില്‍ നിന്ന് വായ്പ അനുവദിക്കും. പണി തീരാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കും.. പദ്ധതി വിപുലീകരണത്തിന് 50 കോടി രൂപ വകയിരുത്തും. അഗധികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും. അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. റേഷന്‍കട നവീകരണത്തിന് പലിശരഹിത വായ്പ നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.