എല്ലാ മണ്ഡലത്തിലും അന്തർദേശീയനിലവാരമുള്ള ഒരു സ്‍കൂള്‍, എട്ടാംക്ലാസ് വരെ സൗജന്യയൂണിഫോം

By Web DeskFirst Published Jul 7, 2016, 11:11 PM IST
Highlights

ഓരോ മണ്ഡലത്തിലും അന്തർദേശീയനിലവാരമുള്ള ഓരോ സ്‍കൂള്‍ എന്ന നിലയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് . അഞ്ചുകൊല്ലം കൊണ്ട് ആയിരം സ്ക്കൂളുകൾ ഉന്നതനിലവാരത്തിലെത്തും. എയ്ഡഡ് സ്ക്കൂളുകളേയും പദ്ധതിയിലുൾപ്പെടുത്തും. ഹൈസ്ക്കൂളും, ഹയർസെക്കണ്ടറിയും ഹൈടെക് ആക്കുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

സർക്കാർ മേഖലയിൽ എട്ടാംക്ലാസ് വരെ സൗജന്യയൂണിഫോം നല്‍കും. സർക്കാർ കോളേജുകളുടെ നവീകരണത്തിന് 500 കോടി. പോളിടെക്നിക്കുകൾക്ക് 50 കോടി രൂപ, സംസ്ഥാനത്തെ 52 ആർട്സ്, സയൻസ് കോളജുകളുടെ നിലവാരം ഉയർത്താൻ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

click me!