കശുവണ്ടിപ്പരിപ്പ് ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും

Published : Jul 30, 2018, 02:43 PM IST
കശുവണ്ടിപ്പരിപ്പ്  ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും

Synopsis

 പ്ലെയിൻ, റോസ്റ്റഡ് കാഷ്യൂ, കാഷ്യൂ വിറ്റ, കാഷ്യൂപൗ‍‍‍ഡര്‍,  കാഷ്യൂ സൂപ്പ്, ചോക്ലേറ്റ്, എന്നിവയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷൻ ഇനിമുതല്‍ ഓണ്‍ലൈൻ വിപണന രംഗത്തേക്കും. 500 രൂപയ്ക്ക് മുകളിലുള്ള കശുവണ്ടിയോ മൂല്യവര്‍ദ്ധിത ഉല്‍‍പ്പന്നങ്ങളോ ഇന്ത്യയിലെവിടെയും എത്തിക്കാനുള്ള സംവിധാനമാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

പരമ്പരാഗത കച്ചവട സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി ചിന്തിക്കുന്നതിന്‍റെ ഭാഗമായാണ് കശുവണ്ടി വികസന കോര്‍പ്പറേഷൻ ഓണ്‍ലൈന്‍ വില്‍പ്പന സ്റ്റോര്‍ തയ്യാറാക്കിയത്. കേരളത്തിലെ കശുവണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും ഒരു വിരല്‍ത്തുമ്പില്‍ എത്തിക്കുക ലക്ഷ്യം സംവിധാനത്തിന്‍റെ ലക്ഷ്യം. തകര്‍ച്ച നേരിടുന്ന കശുവണ്ടി വ്യവസായത്തെ കരകയറ്റാനുള്ള ശ്രമമാണിത്. പ്ലെയിൻ, റോസ്റ്റഡ് കാഷ്യൂ, കാഷ്യൂ വിറ്റ, കാഷ്യൂപൗ‍‍‍ഡര്‍,  കാഷ്യൂ സൂപ്പ്, ചോക്ലേറ്റ്, എന്നിവയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.

അഭിരുചിക്ക് അനുസരിച്ച വിവിധ അളവുകളില്‍ ഈ ഉല്‍പ്പന്നങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകും. വിയറ്റ്നാമില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പ് ഇന്ത്യൻ വിപണയില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷൻ ഓണ്‍ലൈൻ കച്ചവടത്തിലേക്ക് വരാനുള്ള ഒരു കാരണം. പദ്ധതി വിജയമെന്ന് കണ്ടാല്‍ വിദേശരാജ്യങ്ങളിലേക്കും ഓണ്‍ലൈൻ വഴി സാധനങ്ങള്‍ എത്തിക്കും.
 

PREV
click me!

Recommended Stories

വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ
വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?