കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ആദായ നികുതി ഉദ്ദ്യോഗസ്ഥനും ഭാര്യയും കുടുങ്ങി

Published : Jul 29, 2017, 10:12 AM ISTUpdated : Oct 04, 2018, 07:22 PM IST
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ആദായ നികുതി ഉദ്ദ്യോഗസ്ഥനും ഭാര്യയും കുടുങ്ങി

Synopsis

മുംബൈ: വരവില്‍ കവിഞ്ഞ സ്വത്ത് നിയമവിധേയമാക്കാന്‍ സഹായം ചെയ്തുകൊടുത്ത ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കേസ്. ഇന്‍കം ടാക്സ് അഡീഷണല്‍ കമ്മീഷണര്‍ വിവേക് ബട്ര, ഭാര്യ പ്രിയങ്ക എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്ക് പുറമെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, മറ്റ് രണ്ട്സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കെതിരെയും   അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ആറ് കോടി രൂപ 6 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ സഹായത്താടെ വ്യാജരേഖ ചമച്ച് നിയമവിധേയമാക്കിക്കൊടുത്തുവെന്നാണ് ആരോപണം.   പത്തിടങ്ങളില്‍ റെയ്ഡ് നടത്തിയാണ് സി.ബി.ഐ സംഘം ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിച്ചത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

രണ്ടേ രണ്ട് ദിവസം കൊണ്ട് സ്വർണ വില ഇടിഞ്ഞത് 6,200 രൂപ; വൈകുന്നേരവും വില മാറി, നിരക്കറിയാം
പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ, സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല