ഇറച്ചിക്കോഴിയുടെ വില ഒരാഴ്‌ചയ്‌ക്കിടെ പകുതിയായി കുറഞ്ഞു

By web DeskFirst Published Aug 29, 2016, 1:47 PM IST
Highlights

മല്‍സ്യലഭ്യത കൂടി. വിലയും കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്കും പഴയതു പോലെ ഇറച്ചിക്കോഴി ഡിമാന്റില്ല. ഇതോടെ ഇറച്ചിക്കോഴിക്ക് വിലയില്ലാതായി. കിലോയ്ക്ക് 130 രൂപയായിരുന്നത് ഒരാഴ്ച കൊണ്ട് നേര്‍ പകുതിയായി. മൊത്തവില്‍പന നടത്തുന്ന കര്‍ഷകര്‍ക്ക് കിലോയ്ക്ക് 55 രൂപയേ കിട്ടുന്നുള്ളൂ. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ പലരും റബര്‍ വിലയിടിവിനെ റബര്‍ തുടര്‍ന്ന് വെട്ടി മാറ്റി കോഴി ഫാമുകള്‍ തുടങ്ങിയിരുന്നു. കൂനില്‍ മേല്‍ കുരുവെന്ന സ്ഥിതിയിലായി ഇവരുടെ കാര്യം. തമിഴ്‌നാട്ടില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ ഫാമുകളിലെത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ കിലോയ്ക്ക് 80 രൂപയെങ്കിലും കിട്ടിയാലെ കോഴി വളര്‍ത്തല്‍ ലാഭകരമാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വിലയിടിവിനൊപ്പം കോഴിത്തീറ്റയുടെ വില കുത്തനെ കൂടിയതും ഇരുട്ടടിയായി. വരും ദിവസങ്ങളില്‍ ഇനിയും കോഴി വില താഴുമെന്നാണ് കര്‍ഷകരുടെ ആശങ്ക. സര്‍ക്കാര്‍ തറവില നിശ്ചയിക്കണമെന്നാണ് ആവശ്യം. ലാഭകരമായി കോഴിക്കുഞ്ഞുങ്ങളെ കിട്ടാന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഹാച്ചറികള്‍ തുറക്കണം. സബ്‌സിഡിയും നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

click me!