സാമ്പത്തിക രംഗത്ത് ചൈനീസ് വളര്‍ച്ച താഴോട്ട്

By Web DeskFirst Published Jul 16, 2018, 1:58 AM IST
Highlights
  • ചൈ​ന​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം(​ജി​ഡി​പി) ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ  6.7 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു
  •  2016ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യാ​ണ്

ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം(​ജി​ഡി​പി) ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ  6.7 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 2016ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യാ​ണ്. ജ​നു​വ​രി–​മാ​ർ​ച്ചി​ൽ 6.8 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം ജി​ഡി​പി 6.5 ശ​ത​മാ​നം എ​ത്ത​ണ​മെ​ന്നാ​ണ് ചൈ​നീ​സ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. വ​ര്‍​ധി​ക്കു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ണ​പ്പെ​രു​പ്പ​വും നി​യ​ന്ത്രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ആ​ഭ്യ​ന്ത​ര വ​ള​ര്‍​ച്ചാ നി​ര​ക്ക് ന​ല്ല സൂ​ച​ന​ക​ളാ​ണു ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ല്‍ ചൈ​ന 6.8 ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ് നേ​ടി​യ​ത്.

അതേ സമയം അമേരിക്കയുമായുള്ള വ്യാപാരയുദ്ധം അരിയും, മരുന്നും മുടക്കാതിരിക്കാന്‍ ഇന്ത്യന്‍ സഹായം ചൈന തേടിയതായി സൂചനയുണ്ട്. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ചൈന എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അരി ഇറക്കുമതിക്ക് മുന്നോടിയായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും രഹസ്യമായാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തി അരിയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കിയത്. അരിക്കു പുറമേ ഇന്ത്യയില്‍നിന്ന് പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. ലോകത്ത് അരിയും പഞ്ചസാരയും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ചൈന. അരി കയറ്റുമതിയില്‍ ലോകത്ത് മുന്നിൽ ഇപ്പോള്‍ ഇന്ത്യയാണ്. 

click me!