കൊച്ചി പ്രകൃതി വാതക ശൃംഖല; പരീക്ഷണാടിസ്ഥാന വിതരണം വിജയകരം

Published : Sep 28, 2018, 09:48 AM IST
കൊച്ചി പ്രകൃതി വാതക ശൃംഖല; പരീക്ഷണാടിസ്ഥാന വിതരണം വിജയകരം

Synopsis

എല്‍എന്‍ജി വിതരണം നടത്തുന്നത് അദാനി -ഐഒസി സംയുക്ത കമ്പനിയാണ്

കൊച്ചി: എറണാകുളത്ത് പൈപ്പ് ലൈൻ വഴിയുളള പ്രകൃതിവാതക വിതരണത്തിന്റെ പരീക്ഷണഘട്ടം വിജയകരായി പൂര്‍ത്തിയായി. പ്രകൃതി വാതക ശൃംഖല ആദ്യം എത്തിയ കളമശ്ശേരിയിൽ സിഎൻജി സ്റ്റേഷനുകളിലും, വ്യവസായ ശാലകളിലും,വീടുകളിലും ഇന്ധന വിതരണം കാര്യക്ഷമമാണ്. കുറഞ്ഞ ചെലവിൽ ഇന്ധനക്ഷമതയുളള പ്രകൃതിവാതകം കിട്ടുന്നതിൽ ഉപഭോക്താക്കൾ സംതൃപ്തി പ്രകടിപ്പിച്ചു.

സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ സുരക്ഷിതവും, ഇന്ധനക്ഷമത ഉറപ്പാക്കുന്നതുമാണ്. മാത്രമല്ല കുറഞ്ഞ ചിലവില്‍ ലഭ്യമാവുകയും ചെയ്യും. കൊച്ചി പുതുവൈപ്പിനിൽ കപ്പൽമാർഗമെത്തുന്ന പ്രകൃതിവാതകം ഉദ്യോഗമണ്ഡലിലെയും,കളമശ്ശേരിയിലെയും സബ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് വിതരണത്തിനായി തയ്യാറെടുക്കുന്നത്. എല്‍എന്‍ജി വിതരണം നടത്തുന്നത് അദാനി -ഐഒസി സംയുക്ത കമ്പനിയാണ്.  

ഇനിമുതല്‍ ഇന്ധനം തീരുമോ എന്ന ഭയം വേണ്ട. കാരണം പെപ്പിലൂടെ തടസ്സങ്ങളില്ലാതെ എല്‍എന്‍ജി നിങ്ങള്‍ക്ക് ലഭ്യമാകും. ചെലവ് പകുതി മാത്രവും. 

PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!