ധനകാര്യ ബില്ലിലെ പിശകു മൂലം അധിക നികുതിക്ക് നോട്ടീസ്

Published : Sep 27, 2016, 01:22 PM ISTUpdated : Oct 04, 2018, 07:48 PM IST
ധനകാര്യ ബില്ലിലെ പിശകു മൂലം അധിക നികുതിക്ക് നോട്ടീസ്

Synopsis

സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് കൊമ്പൗണ്ടിംഗ് നികുതി സമ്പദായം ഏര്‍പ്പെടുത്തിയിട്ട് 15 വര്‍ഷത്തോളമായി  മിക്ക വ്യാപാരികളും കൊമ്പൗണ്ടിംഗ് രീതിയിലാണ്  നികുതി നല്‍കുന്നതും, നേരത്തെ വില്‍പ്പന നികുതിയും വാങ്ങല്‍ നികുതിയും അടക്കണമെന്നായിരുന്നു ചട്ടം. 

കോമ്പൈണ്ടിംഗ് നടപ്പാക്കിയതോടെ ഒറ്റ നികുതി മാത്രമായി. സ്വര്‍ണ്ണ നികുതി ഘടനയിലെ സങ്കീര്‍ണ്ണത ഒഴിവാക്കാനും ഇതു മൂലം കഴിഞ്ഞിരുന്നു. എന്നാല്‍ 2104 ലെ ധനകാര്യ ബില്ലിലെ  8 വകുപ്പിലെ ഭേദഗതി  വരുത്തിയപ്പോള്‍ ഉണ്ടായ അവ്യക്തതയാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണം. 

ഇതനുസരിച്ച് കൊമ്പൊണ്ടിംഗ് നികുതിക്കൊപ്പം  പഴയ ആഭരണങ്ങളുടെ വാങ്ങല്‍  നികുതി അധികമായി നല്‍കണം.  ഇത്തരത്തില് നികുതി നല്കാന് വാണിജ്യ നികുതി വകുപ്പ് ആഭരണ ശാലകള്ക്ക് പുതിയ നോട്ടീസ് നല്‍കി. 

ഈ നികുതി സ്വര്‍ണ്ണ വ്യാപാര മേഖലയെ തകര്‍ക്കുമെന്നാണ് വ്യാപാരികളുടെ വാദം. 2500 കോടി രൂപയിലധികം അധികമായി നികുതി നല്കാനാണ്  ഇപ്പോള് ആവശ്യപ്പെട്ടിരിക്കുന്നത്. ധനകാര്യ ബില്ലിലെ പിഴവു മൂലമാണ് ഈ നികുതി എന്നതിനാല് നടപ്പ് സമ്മേളനത്തില്‍ തന്നെ നിയമസഭ  ബില്ലില് ഭേദഗതി വരുത്തുകയാണ് പോംവഴി. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!