ഇനി സ്മാര്‍ട്ട് ട്രഷറികള്‍; ശമ്പളവും പെന്‍ഷനും പിന്‍വലിക്കാന്‍ ഇനി കാത്തുനില്‍ക്കേണ്ട

Published : Feb 24, 2017, 05:35 AM ISTUpdated : Oct 05, 2018, 04:08 AM IST
ഇനി സ്മാര്‍ട്ട് ട്രഷറികള്‍; ശമ്പളവും പെന്‍ഷനും പിന്‍വലിക്കാന്‍ ഇനി കാത്തുനില്‍ക്കേണ്ട

Synopsis

പെന്‍ഷന്‍ വാങ്ങനും ശമ്പളവും പിന്‍വലിക്കാനും മണിക്കൂറുകളോളം പേപ്പറുമായി ഇനി ട്രഷറികളില്‍ കാത്തു നില്‍ക്കേണ്ട. കേരളത്തിലെ ഏത് ട്രഷറികളിലുമുള്ള പണം എവിടെയിരുന്നുവേണമെങ്കിലും പിന്‍വലിക്കാം. കോര്‍ ബാങ്കിംഗ് സംവിധാനം വരുന്നതോടെ ഇത്തരം നിരവധി സൗകര്യങ്ങളാണ് ട്രഷറികള്‍ വാഗ്ദാനം ചെയ്യുന്നത്. സാങ്കേതിക വിദ്യാ  രംഗത്ത് ട്രഷറി കൈവരിച്ച  നേട്ടം അഭിമാനകരമാണെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ധന മാനേജ്മെന്റ്, സാമ്പത്തിക സുതാര്യത ഉറപ്പാക്കുമെന്നും ചടങ്ങില്‍ ധനമന്ത്രി പറഞ്ഞു. ചടങ്ങില്‍ ട്രഷറിയിലെ മുഖ്യമന്ത്രിയുടെ ദുതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം വിവിധ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് ഇ-പെയ്മന്‍റ് വഴി നല്‍കി. കേരളാ പൊലീസിന്റെ സൈബര്‍ ഡോമുമായി ചേര്‍ന്ന് കോര്‍ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!