പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നടപടികള്‍ ഉദാരമാക്കി

Published : Feb 23, 2017, 08:02 AM ISTUpdated : Oct 04, 2018, 11:48 PM IST
പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നടപടികള്‍ ഉദാരമാക്കി

Synopsis

പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും വായ്പ എടുക്കുന്നതിനും അക്കൗണ്ട് നിര്‍ത്തലാക്കുന്നതിനും ഇപ്പോള്‍ പല രേഖകളും നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വീട് നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ വായ്പ എടുക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണം. ഇതാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. ഒരു സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ ഇ.പി.എഫില്‍ നിന്നും ഇനി മുതല്‍ പണം കിട്ടും.  ആധാറുമായി ബന്ധിപ്പിച്ചിരുന്നവര്‍ക്ക് ഒരു ഫോമും അല്ലാത്തവര്‍ക്ക് മറ്റൊരു ഫോമുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചികിത്സക്ക് വായ്പ എടുക്കുന്നതിന് ഇപ്പോള്‍ ഇളവ് നല്‍കിയിട്ടില്ല

ഓണ്‍ലൈന്‍ വഴി ഇ.പി.എഫ് പണം പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ എന്നിവ വരുന്ന മേയ് മാസം മുതല്‍ നിലവില്‍ വരും. അപേക്ഷ ലഭിച്ച് മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ നിലവില്‍ വരും. അക്കൗണ്ടുകള്‍ ആധാര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് വേഗം നടപ്പിലാകുമെന്നും പി.എഫ് കമ്മീഷണ‌ര്‍ വി.പി ജോയ് അറിയിച്ചു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തേന്‍ കയറ്റുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം: കുറഞ്ഞ കയറ്റുമതി വില നിലവാരം 2026 വരെ നീട്ടി
ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് കരുതി സമാധാനിക്കണ്ട; ഓരോ വര്‍ഷവും ഇടിയുന്നത് 12 ശതമാനം മൂല്യം ! എങ്ങനെ തടയാം ഈ 'ചോര്‍ച്ച'?