ബാങ്കുകളില്‍ വന്‍തിരക്ക്; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാവുന്നു

Published : Nov 21, 2016, 09:16 AM ISTUpdated : Oct 05, 2018, 03:48 AM IST
ബാങ്കുകളില്‍ വന്‍തിരക്ക്; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാവുന്നു

Synopsis

ഞായാറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് തുറക്കും മുമ്പേ ഇടപാടുകാരുടെ വരി ബാങ്കുകള്‍ക്ക് മുന്നില്‍ നിരന്നു. പണം എടുക്കാനും മാറ്റാനും എത്തിയ ഇടപാടുകാരുടെ തിരക്കാണ് നോട്ട് നിരോധനത്തിന്‍റെ പതിമൂന്നാം നാളിലും ബാങ്കുകളില്‍ അനുഭവപ്പെടുന്നത്‍. പ്രതിസന്ധിക്ക് തെല്ലും അയവുവരാത്ത സ്ഥിതിയാണ് ഇപ്പോഴും. പണം എടുക്കാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നത് ചില്ലറയൊന്നുമല്ല.

എ.ടി.എമ്മുകളില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. കാരണം രണ്ടായിരത്തിന്റെ നോട്ടുകളാണ് മിക്ക എ.ടി.എമ്മുകളിലും ഉള്ളത്. നൂറിന്‍റെ നോട്ടുകള്‍ കിട്ടുന്ന എടിഎമ്മുകള്‍ കുറവാണ്. ഇതോടെ ചില്ലറക്ഷാമവും രൂക്ഷമായി. അഞ്ഞൂറിന്‍റെ നോട്ട് സംസ്ഥാനത്ത് എത്തിയെങ്കിലും ഇടപാടുകാര്‍ക്ക് കിട്ടിയിട്ടില്ല. വിപണികളിലെ മാന്ദ്യവും തുടരുകയാണ്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം!
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി