
ദില്ലി: ക്രൂഡ്ഓയില്‍ വില റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്. ബാരലിന്‍റെ പുറത്ത് ഇപ്പോഴത്തെ വില 70 ഡോളറിന് മുകളിലാണ്. 2014 നവംബറിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ നിലയിലുളള ക്രൂഡിന്‍റെ വില വര്‍ദ്ധനവ് രൂപയുടെ മൂല്യം ഇടയുന്നതിനും ആക്കം കൂട്ടുന്നു.
രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 67.16 എന്ന നിലയിലാണിപ്പോള്‍. ബ്രന്‍റ് ക്രൂഡിന്‍റെ വില 75.51 ഡോളറിലെത്തി. ക്രൂഡിന്‍റെ വില ഉയരുന്നത് രൂപയെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന നാണയമാക്കിയിരിക്കുകയാണ്.
ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ തീരുമാനമെന്താവുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 4 ശതമാനത്തിനകത്ത് നിറുത്തുകയെന്ന നയത്തില്‍ തുടരണമെങ്കില്‍ റിസര്‍വ് ബാങ്കിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ വേണ്ടി വരും. ഒപെക്ക് രാജ്യങ്ങളുടെ ഉല്‍പ്പാദന നിയന്ത്രണവും യു.എസ്. - ഇറാന്‍ പ്രശ്നങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി അന്താരാഷ്ട്ര സമൂഹം ചൂണ്ടിക്കാണിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.