കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി പദ്ധതിക്ക് ഇന്ന് തുടക്കമാകും

By Web TeamFirst Published Oct 12, 2018, 12:35 PM IST
Highlights

20 ഏക്കറിലായി വരുന്ന പദ്ധതിയില്‍ 50 ലക്ഷം ചതുരശ്ര അടി ബില്‍ഡ് അപ്പ് ഏരിയ ഉണ്ടാകും. ഐടി സ്പെയ്സിന് പുറമെ ടോറസ് സെന്‍ട്രല്‍ മാള്‍, ബിസിനസ് ക്ളാസ് ഹോട്ടല്‍, അപാര്‍ട്ട്മെന്‍റ്സ് എന്നിവയും ഇവിടെ നിലവില്‍ വരും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി രംഗത്ത് 1500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

സ്മാര്‍ട്ട് സിറ്റിക്ക് പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് വരുന്ന ഏറ്റവും വലിയ ഐടി അടിസ്ഥാന സൗകര്യ വിദേശ നിക്ഷേപ പദ്ധതിയാണിത്. യുഎസിലെ ടോറസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ്സും ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ എംബസി പ്രോപര്‍ട്ടി ഡെവലപ്പ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

click me!