പണം പിന്‍വലിക്കല്‍; നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നത് ഘട്ടം ഘട്ടമായി

Published : Dec 31, 2016, 08:38 AM ISTUpdated : Oct 04, 2018, 06:46 PM IST
പണം പിന്‍വലിക്കല്‍; നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നത് ഘട്ടം ഘട്ടമായി

Synopsis

എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്ന് 4500 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ഈ തുക എടിഎമ്മില്‍ നിന്നും ദിവസവും പിന്‍വലിക്കാം. എന്നാല്‍ ആഴ്ച്ചയില്‍ 24000 രൂപയെന്ന പരിധി പെട്ടെന്ന് എടുത്തുമാറ്റില്ലെന്നാണ് സൂചന. 500ന്റേയും 100ന്റേയും പുതിയ നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നതിനനുസരിച്ചായിരിക്കും നോട്ട് പ്രതിസന്ധിയ്ക്ക് കുറവു വരികയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

രാജ്യത്തെ നാല് നോട്ട് അച്ചടി പ്രസ്സുകള്‍ക്ക് നാലായിരം കോടി നോട്ടുകള്‍ അച്ചടിക്കാനുള്ള ശേഷിയുണ്ട്. ജനുവരി അവസാനത്തോടെ 75 ശതമാനം പുതിയ നോട്ടുകള്‍ എത്തുമെന്നാണ് വിദഗ്ധരുടെ കണക്കു കൂട്ടല്‍. ഇത് നോട്ട് പ്രതിസന്ധിക്ക് വലിയൊരളവുവരെ കുറവ് വരുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ 20 മുതല്‍ 25 ശതമാനം വരെ നോട്ട് ക്ഷാമം അപ്പോഴും ഉണ്ടാകുമെന്നാണ് കരുതുന്നത്.

4.94 ലക്ഷം കോടിയുടെ പുതി രണ്ടായിരം രൂപാ നോട്ടുകളാണ് ഇതിനോടകം ആര്‍ബിഐ പുറത്തിറക്കിയതെന്നാണ് കണക്കുകള്‍. അതേസമയം കഴിഞ്ഞ അമ്പത് ദിവസത്തിനുള്ളില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കുകയും ലംഘിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ വാക്കിലുള്ള വിശ്വാസം നശിച്ചെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആഴ്ച്ചയില്‍ പിന്‍വലിക്കാനുള്ള പണത്തിന്റെ പരിധി എടുത്തു കളയണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം