അസാധുനോട്ടുകൾ റിസര്‍വ് ബാങ്ക് കൗണ്ടറുകള്‍ വഴി മാറ്റിയെടുക്കാം

Published : Nov 25, 2016, 01:34 AM ISTUpdated : Oct 05, 2018, 02:48 AM IST
അസാധുനോട്ടുകൾ റിസര്‍വ് ബാങ്ക് കൗണ്ടറുകള്‍ വഴി മാറ്റിയെടുക്കാം

Synopsis

ദില്ലി: 1000 രൂപയുടെയും 500 രൂപയുടേയും നോട്ടുകൾ ഇനി റിസർവ് ബാങ്കിന്റെ കൗണ്ടറുകൾ വഴി മാറ്റിയെടുക്കാം. ബാങ്കുകളും പോസ്റ്റ് ഓഫീസികളും വഴി പഴയനോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം  ഇന്നലെ അവസാനിച്ചതായി കേന്ദ്രസർ‍ക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ 500, 1000 രൂപ നോട്ടുകൾ റിസർബാങ്കിന്റെ കൗണ്ടർ വഴി മാറ്റിയെടുക്കാമെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് വഴി പഴയ നോട്ട് മാറ്റാനും ഒരാൾ 2000 രൂപ എന്ന നിബന്ധന തുടരും. ഓൺലൈൻ വഴിയും കാർഡുകൾ വഴിയുമുള്ള ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് നിരക്ക് കുറയുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി ലോക്‌സഭയെ അറിയിച്ചു. ഓൺലൈൻ വഴിയും ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ വഴിയുമുള്ള ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്നും ജെയ്റ്റിലി പറഞ്ഞു. ഇതിനിടെ ദിവസവും ആവശ്യമുള്ളതിന്റെ 20- 25 ശതമാനം നോട്ടുകൾ മാത്രമാണ് ഇപ്പോൾ വിതരണത്തിനെത്തുന്നതെന്ന് ധനകാര്യമന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.

നോട്ടുകൾ അസാധുവാക്കുന്നതിന് മുൻപ് 15,000 കോടിരൂപയുടെ 1000 രൂപ നോട്ടുകളും 20,000 കോടി രൂപയുടെ 500 രൂപ നോട്ടുകളുമാണ് ദിവസവും ഇടപാടിന് വേണ്ടിവന്നിരുന്നത്.നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇതിന്റെ 20 മുതൽ 25 ശതമാനം വരെ നോട്ടുകൾ മാത്രമാണ് പകരം എത്തിയത്. മാത്രമല്ല രണ്ട് ലക്ഷം എടിഎമ്മുകളിൽ ഇതുവരെ 91,000 എടിഎമ്മുകൾ മാത്രമേ പുനക്രമീകരിച്ചിട്ടുള്ളു. ഇതിൽ ഭൂരിപക്ഷവും നഗരപ്രദേശങ്ങളിലാണ്.  ഇതാണ് പലയിടത്തും നോട്ട് ക്ഷാമം തുടരാൻ ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്