മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവാക്കിയത് 3.34 കോടി

Web Desk |  
Published : Mar 31, 2018, 10:17 PM ISTUpdated : Jun 08, 2018, 05:46 PM IST
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവാക്കിയത് 3.34 കോടി

Synopsis

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവാക്കിയത് 3.34 കോടി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഓഫീസ് ഒരു ദിവസം കുടിച്ചു തീര്‍ക്കുന്നത് 18,591 കപ്പ് ചായയെന്ന് വിവരാവകാശ രേഖ.  കഴിഞ്ഞ വർഷം മാത്രം മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ചെലവാക്കിയത് 3.34 കോടി രൂപയെന്നും രേഖകൾ പറയുന്നു.  പല തരം കുംഭകോണങ്ങള്‍ രാജ്യം കണ്ടിട്ടുണ്ട് എന്നും ആദ്യമായാണ് ചായ കുംഭകോണം രാജ്യത്ത് ഉണ്ടാകുന്നത് എന്നുമാണ് സംഭവത്തിൽ  കോൺഗ്രസിന്റെ  പരിഹാസം

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിൽ  മുഖ്യമന്ത്രിയുടെ ഓഫീസിന് ചായക്കായി ചെലവായ തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. 2015-2016 കാലയളവില്‍ 58 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ കഴിഞ്ഞ വർഷം ഇത് 3.34കോടി രൂപയെന്ന് രേഖകൾ പറയുന്നു. കോണ്‍ഗ്രസ് നേതാവ് സഞ്ജയ്‌ നിരുപമാണ് വിവരാവാകാശ രേഖ പുറത്തു വിട്ടത്.

വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് കോൺഗ്രസ്സിന്റെ നീക്കം.എന്നാൽ ആദരിക്കൽ ചടങ്ങുകളിൽ വാങ്ങുന്ന പൂച്ചെണ്ട്, ഷാളുകൾ, തുടങ്ങിയവയുടെ ചെലവും ഉൾപ്പെടുന്നതാണ് കണക്കെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം .നേരത്തെ സെക്രട്ടേറിയറ്റിലെ എലികളെ കൊല്ലാൻ ലക്ഷങ്ങളുടെ കരാർ സ്വകാര്യകമ്പനിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ മുൻ മന്ത്രി ഏക്‌നാഥ് ഖഡ്‌സെ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പുതിയ വിവാദം.

 

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!