സന്നിധാനത്ത് ഇനിമുതല്‍ ഡിജിറ്റല്‍ കൗണ്ടറില്‍ കാണിക്കയിടാം

Published : Dec 07, 2018, 10:01 AM IST
സന്നിധാനത്ത് ഇനിമുതല്‍ ഡിജിറ്റല്‍ കൗണ്ടറില്‍ കാണിക്കയിടാം

Synopsis

പുതിയ സംവിധാനത്തിന്‍റെ വരവോടെ സന്നിധാനത്തെ കാണിക്ക വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രതീക്ഷ. 

ശബരിമല: അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയിടാനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്‍റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇവിടെ കാണിക്ക അര്‍പ്പിക്കാം. ഇതിനായി അഞ്ച് സ്വൈപ്പിങ് മെഷീനുകള്‍ സജീകരിച്ചിട്ടുണ്ട്. 

പുതിയ സംവിധാനത്തിന്‍റെ വരവോടെ സന്നിധാനത്തെ കാണിക്ക വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രതീക്ഷ. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പിആര്‍ രാമന്‍ ഉദ്ഘാടനം ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്‍റെ ഉദ്ഘാടനം  നിര്‍വഹിച്ചു. 

PREV
click me!

Recommended Stories

ഒറ്റ രാത്രിയിൽ 'കോടീശ്വരൻ', പെൻഷൻ എടുക്കാൻ ബാങ്കിലെത്തി, അക്കൌണ്ടിൽ കണ്ടത് 759 കോടി, കണ്ണ് തള്ളി 82കാരൻ
ജെൻ- സികളോ മുതി‍‌ർന്നവരോ? ആളുകളെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്ന കാര്യത്തിലും ഫൈറ്റ് ടൈറ്റ് ആണെന്ന് റിപ്പോ‍‌ർട്ട്!