ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ മികച്ച നേട്ടം

Published : Nov 07, 2018, 11:30 PM IST
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ മികച്ച നേട്ടം

Synopsis

ഇന്ത്യൻ ഓഹരി വിപണിയിൽ ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ മികച്ച നേട്ടം.. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 233 പോയിന്‍റ് ഉയർന്ന് 35,225 ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 66 പോയിന്‍റ് ഉയർന്ന് 10,596 ലെത്തി.

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ മികച്ച നേട്ടം.. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 233 പോയിന്‍റ് ഉയർന്ന് 35,225 ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 66 പോയിന്‍റ് ഉയർന്ന് 10,596 ലെത്തി.

പുതിയ വർഷത്തിന്‍റെ തുടക്കത്തിലെ ആദ്യ മുഹൂർത്തമെന്ന നിലയിൽ നിക്ഷേപകർ വിപണിയിൽ നിന്നും ഓഹരി വാങ്ങാൻ താത്പര്യം കാണിച്ചതോടെ നിരവധി പ്രധാന ഒാഹരികളുടെ വില ഉയര്‍ന്നു. നിക്ഷേപകര്‍ക്ക്  ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ദീപാവലി മൂഹൂര്‍ത്ത വ്യാപാരത്തിലൂടെ ഉണ്ടാകുമെന്നാണ് സൂചന.

വൈകിട്ട് 5.30 നാണ് മുഹൂര്‍ത്ത വ്യാപാരം തുടങ്ങിയത്. പുതിയ വര്‍ഷമായ സംവത് 2075 ലെ മികച്ച തുടക്കം നിക്ഷേപകര്‍ക്ക് ഈ വര്‍ഷം വലിയ നേട്ടം സമ്മാനിക്കുമെന്നാണ്  വിപണിയിലെ വിശ്വാസം.

PREV
click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!