രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Published : Oct 05, 2018, 02:03 PM ISTUpdated : Oct 05, 2018, 02:06 PM IST
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Synopsis

രാവിലെ ഡോളറിനെതിരെ 72.58 എന്ന നിലയില്‍ നിന്ന് 6 പൈസ ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ 73.52 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് 10 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ക്രൂഡ് വില ഉയര്‍ന്ന് തുടരുന്നത് രാജ്യത്ത് വ്യാപാര കമ്മി വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്.

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.62 എന്ന താഴ്ന്ന നിലയിലാണ്. 

രാവിലെ ഡോളറിനെതിരെ 72.58 എന്ന നിലയില്‍ നിന്ന് 6 പൈസ ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ 73.52 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് 10 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 85 ഡോളര്‍ എന്ന സ്ഥിതിയില്‍ തുടരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.

ക്രൂഡ് വില ഉയര്‍ന്ന് തുടരുന്നത് രാജ്യത്ത് വ്യാപാര കമ്മി വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്. വ്യാപാര കമ്മി വര്‍ദ്ധിച്ചാല്‍ രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മിയും ഉയരും. 

PREV
click me!

Recommended Stories

ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി എന്ന് കുറയും? ട്രംപിന്റെ 'സമാധാനത്തിന്' പിന്നാലെ ലോകത്ത് സംഭവിക്കുന്നതെന്ത്?
എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?