ബുധന്‍ വ്യാപാരം; രൂപയുടെ മൂല്യത്തില്‍ ഇന്നും മുന്നേറ്റമില്ല

Published : Oct 10, 2018, 04:09 PM IST
ബുധന്‍ വ്യാപാരം; രൂപയുടെ മൂല്യത്തില്‍ ഇന്നും മുന്നേറ്റമില്ല

Synopsis

ചൊവ്വാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കായ 74.39 എന്ന നിലയിലായിരുന്നു രൂപ. രാവിലെ 74.13 എന്ന ഭേദപ്പെട്ട നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒന്‍പത് പൈസ മെച്ചപ്പെട്ടാണ് 74.21 എന്ന നിലയിലേക്ക് കയറിയത്.  

മുംബൈ: രൂപയുടെ മൂല്യത്തില്‍ ഇന്നും മുന്നേറ്റമില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.21 എന്ന നിലയിലാണ്. ചൊവ്വാഴ്ച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ രൂപയ്ക്ക് ഇന്നും 73 ലേക്ക് തിരികെക്കയറാനായില്ല.

ചൊവ്വാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കായ 74.39 എന്ന നിലയിലായിരുന്നു രൂപ. രാവിലെ 74.13 എന്ന ഭേദപ്പെട്ട നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒന്‍പത് പൈസ മെച്ചപ്പെട്ടാണ് 74.21 എന്ന നിലയിലേക്ക് കയറിയത്.

രൂപയുടെ മൂല്യത്തില്‍ ആശാവഹമായ മുന്നേറ്റം പ്രകടിപ്പിക്കാത്തത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയിലിന്‍റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ബാരലിന് 85 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിലിന്‍റെ വില.           

PREV
click me!

Recommended Stories

ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി എന്ന് കുറയും? ട്രംപിന്റെ 'സമാധാനത്തിന്' പിന്നാലെ ലോകത്ത് സംഭവിക്കുന്നതെന്ത്?
എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?