ദുബായിലെ പെപ്സിയിലൂടെ എയിഡ്സ് പകരുമെന്ന് പ്രചാരണം; പ്രതികരണവുമായി മുനിസിപ്പാലിറ്റി

By Web DeskFirst Published Dec 4, 2017, 3:41 PM IST
Highlights

ദുബായില്‍ വില്‍ക്കപ്പെടുന്ന പെപ്സിയിലൂടെ എയ്ഡ്സ് പകരാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുനിസിപ്പാലിറ്റി അധികൃതര്‍ രംഗത്തെത്തി. ഇത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്നും ഭക്ഷ്യവസ്തുക്കളിലൂടെ പകരുന്ന രോഗമല്ല എയ്ഡ്സ് എന്നും മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ബാധിക്കുന്ന അസുഖമായ എയിഡ്സ്  പകരുന്നത് പ്രധാനമായും രക്തത്തിലൂടെയാണ്. കുത്തിവച്ച സൂചി, എയിഡ്സ് രോഗിയുടെ രക്തം പുരണ്ട പഞ്ഞി മറ്റൊരാളുടെ മുറിവില്‍ വയ്‌ക്കുക, രോഗിയുടെ രക്തം മറ്റൊരാള്‍ക്ക് നല്‍കുക തുടങ്ങിയവയിലൂടെയാണ് എയിഡ്സ് പകരുന്നത്. എയ്ഡ്സ് ബാധിതയായ അമ്മയില്‍ നിന്നു ഗര്‍ഭസ്ഥ ശിശുവിനും രോഗം പിടിപെടും.

click me!