80 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ ഷോപ്പിങ് ഉത്സവം

Web Desk |  
Published : Jun 23, 2018, 07:28 PM ISTUpdated : Oct 02, 2018, 06:31 AM IST
80 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ ഷോപ്പിങ് ഉത്സവം

Synopsis

രാവിലെ 10 മണി മുതല്‍ രാത്രി 12 വരെയോ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെയോ ഡിസ്ക്കൗണ്ട് നേടാം.

ദുബായ്: 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ ഒരു ദിവസത്തെ ഷോപ്പിങ് ഉത്സവമൊരുങ്ങുന്നു. വെള്ളിയാഴ്ച ആരംഭിച്ച ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ മൂന്നാം ദിവസമായ നാളെയാണ് (ജൂണ്‍ 24, ഞായറാഴ്ച) മാള്‍ ഓഫ് എമിറേറ്റ്സിലെ ഷോപ്പിങ് ഫെസ്റ്റിവല്‍. തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായിരിക്കും ഈ ഏകദിന ഓഫര്‍ ബാധകമായിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 12 വരെയോ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെയോ ഡിസ്ക്കൗണ്ട് നേടാം. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 22ന് അവസാനിച്ച ദുബായ് സമ്മര്‍ സര്‍പ്രൈസ് ഓഗസ്റ്റ് നാല് വരെ നീണ്ടുനില്‍ക്കും.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി ഗുജറാത്തിലേക്ക്, പാതിവഴിയിൽ ചൈനയിലേക്ക് യു ടേൺ എടുത്ത് ടാങ്കർ കപ്പൽ
സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് 1440 രൂപയുടെ വർധനവ്; ഇന്നത്തെ നിരക്കറിയാം