
ദുബായ് : വമ്പൻ ഓഫറുകളുമായി ദുബായിൽ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ നാളെ ആരംഭിക്കും. നാളെ മുതല്‍ 25 വരെ നടക്കുന്ന ഷോപ്പിങ് ഉത്സവത്തില്‍ ആയിരത്തിലധികം ഔട്ട്‍ലെറ്റുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സാധനങ്ങള്‍ക്ക് 30 മുതല്‍ 90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സൂപ്പര്‍ സെയിലിന്റ രണ്ടാം എഡിഷനാണ് നടക്കാനിരിക്കുന്നത്.
ആഭരണങ്ങള്‍, കളിപ്പാട്ടം, ഫാഷന്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിലെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭ്യമാവും. കഴിഞ്ഞ മേയിലാണ് ഇതുപോലെ മൂന്ന് ദിവസത്തെ വ്യാപാരമേള ഇതിന് മുമ്പ് നടന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉൽസവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വമ്പൻ ഓഫറുകളുമായി സൂപ്പര്‍ സെയില്‍ നടക്കാനിരിക്കുന്നതെന്ന പ്രത്യകതയുമുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.