ഇനി ചെക്ക്-ഇന്‍ എളുപ്പം; വിമാനത്താവളങ്ങളില്‍ ആധാര്‍ ഇ-ഗേറ്റ് വരുന്നു

By Web DeskFirst Published Dec 15, 2017, 4:08 PM IST
Highlights

ദില്ലി; വിമാനകമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം വിമാനടിക്കറ്റുകളുടെ നിരക്ക് ഇപ്പോള്‍ കുറവാണ്. കൂടുതല്‍ ആളുകള്‍ വ്യോമയാത്രകളിലേക്ക് തിരിയുന്നുണ്ടെങ്കിലും വിമാനയാത്രക്കാരെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് ചെക്ക്-ഇന്‍ ചെയ്യാന്‍ വേണ്ടി വരുന്ന സമയം. 

എന്തായാലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇ-ഗേറ്റ് ഒരുക്കി യാത്രക്കാരെ അതിവേഗം ചെക്ക്-ഇന്‍ ചെയ്യിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

നിലവില്‍ പ്രിന്റഡ് ടിക്കറ്റുകളോ മൊബൈല്‍ ടിക്കറ്റുകളോ ഉപയോഗിച്ചാണ് ആളുകള്‍ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യുന്നത്. ഇതോടൊപ്പം യാത്രാ ടിക്കറ്റിന്റ് പ്രിന്റ് ഔട്ടും വേണം. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ചെക്കിംഗ് ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ മാത്രം ഉപയോഗിച്ചാവും. 

ജനുവരി അവസാനത്തോടെ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ വരുന്ന ആധാര്‍ ഇ-ഗേറ്റ് വേ സംവിധാനം വൈകാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. സുരക്ഷാ ഏജന്‍സികളുടെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക.
 

click me!