കനാലുകള്‍ക്ക് പകരം ഇനി സ്റ്റീല്‍ പൈപ്പുകള്‍: നിതിന്‍ ഗഡ്കരി

By Web DeskFirst Published Dec 15, 2017, 11:56 AM IST
Highlights

ദില്ലി: കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലമെത്തിക്കാന്‍ കനാലുകള്‍ക്ക് പകരം സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തന്നെ സന്ദര്‍ശിക്കാനെത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയില്‍ നിന്നുള്ള നയതന്ത്രസംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയുടെ ഒരു ഭാഗത്ത് ഒരുപാട് ജലമുണ്ടെങ്കില്‍ മറ്റു ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ജലവിതരണ-ഉപഭോഗരീതികളിലെ അശാസ്ത്രീയതയാണ് ഇതിനു കാരണം. ഈ സാഹചര്യത്തില്‍ കനാലുകള്‍ക്ക് പകരം സ്റ്റീല്‍ പൈപ്പുകള്‍ വഴി ജലവിതരണം നടത്താനാണ് ഞങ്ങളുടെ തീരുമാനം. ഇതു വഴി സ്ഥലമേറ്റെടുക്കാനുള്ള ചിലവ് കുറയ്ക്കാം - ഗഡ്കരി പറഞ്ഞു. 

പൈപ്പുകള്‍ വഴി ജലവിതരണം നടത്തുക വഴി വെള്ളം പാഴായി പോകുന്നത് തടയാന്‍ സാധിക്കും. വിതരണം ഇരട്ടിയാക്കാനും പറ്റും മന്ത്രി ചൂണ്ടിക്കാട്ടി. ജലവിഭവങ്ങളുടെ സംരക്ഷണത്തിനും ഉപഭോഗത്തിനും ഏറ്റവും നൂതനമായ മാര്‍ഗ്ഗങ്ങളാണ് തങ്ങള്‍ തേടുന്നതെന്ന് മൊറോക്കന്‍ സംഘത്തോടായി ഗഡ്കരി പറഞ്ഞു. 

ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളി നനയ്ക്കല്‍) രീതി ഞങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നന്ദീ സംയോജനമാണ് പരിഗണനയിലുള്ള മറ്റൊരു പദ്ധതി. ജലം ആവശ്യമുള്ളിടതെല്ലാം അത് കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെലക്ഷ്യം. ഉപരിതലഗതാഗതം, ഷിപ്പിംഗ്, ജലവിഭവം, ഗംഗ പുനരുദ്ധാരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായ ഗഡ്കരി വ്യക്തമാക്കി.  


 

click me!