പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിൽ അംഗം രാജിവച്ചു

By Web TeamFirst Published Dec 11, 2018, 9:59 AM IST
Highlights

ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ് ഇത് സംബന്ധിച്ച് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. 

ദില്ലി: പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്ന് രാജിവച്ചു. ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ് ഇത് സംബന്ധിച്ച് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.

1/2 My forecast on Elections 2019; written as Contributing Editor Indian Express & Consultant ; I resigned as part-time member PMEAC on December 1st; also look for my book Citizen Raj: Indian Elections 1952-2019 , due

— Surjit Bhalla (@surjitbhalla)

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായിരുന്നു സുര്‍ജിത്ത് ബല്ല. നീതി ആയോഗ് അംഗമായ ബിബേക് ഡിബ്രോയ് ആണ് കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍. പ്രമുഖ സാമ്പത്തിക വിദഗ്ധരായ രത്തിന്‍ റോയ്, അഷിമാ ഗോയല്‍, ഷാമിക രവി എന്നിവരാണ് മറ്റ് പാര്‍ട്ട് ടൈം അംഗങ്ങള്‍. 

click me!